എംകെ രാഘവൻ നയിക്കുന്ന ജനഹൃദയ യാത്ര ഇന്ന് ആരംഭിക്കും

Jaihind Webdesk
Tuesday, February 19, 2019

MK-Raghavan-Yatra

വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും യുഡിഫിന്‍റെ ചരിത്രപരമായ ദൗത്യത്തെക്കുറിച്ചു സംവദിക്കാനും എംകെ രാഘവൻ എംപി നയിക്കുന്ന ജനഹൃദയ യാത്ര ഇന്ന് ആരംഭിക്കും. രാവിലെ നരിക്കുനിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് പാർലമെന്‍റ് മണ്ഡലത്തിൽ 7 നിയോജക മണ്ഡലത്തിൽ 143 സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന ജാഥയിൽ വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും.[yop_poll id=2]