വ്യാജ വീഡിയോ: പിന്നില്‍ സി.പി.എമ്മെന്ന് എം.കെ രാഘവന്‍

webdesk
Friday, April 5, 2019

MK-Raghavan

ഒളിക്യാമറ ഓപ്പറേഷന്‍‌ എന്ന പേരില്‍ വ്യാജ വീഡിയോ പുറത്തുവിട്ടതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരുമെന്ന് കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. സംഘത്തെ കൊണ്ടുവന്നതും താമസിക്കാന്‍ സൌകര്യം ഒരുക്കിയതും സി.പി.എമ്മാണ്. പദ്ധതി ആസൂത്രണം ചെയ്തതിന് പിന്നില്‍ സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ പങ്ക് പുറത്തുകൊണ്ടുവരും. ഇതുസംബന്ധിച്ച് തെളിവുകള്‍ പുറത്തുവിടുമെന്നും എം.കെ രാഘവന്‍ വ്യക്തമാക്കി.

സ്റ്റിംഗ് ഓപ്പറേഷന്‍ എന്ന പേരില്‍ ചാനല്‍ പുറത്തുവിട്ട വീഡിയോ കെട്ടിച്ചമച്ചതാണ്. അതുകൊണ്ടുതന്നെ വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.വി 9 ഭാരത് വര്‍ഷ് എന്ന പുതിയതായി ലോഞ്ച് ചെയ്ത ചാനലാണ് വ്യാജ വീഡിയോ പുറത്തുവിട്ടത്.