വ്യവസായി എംഎ യൂസഫലിയുടെ പിതാവിന്‍റെ സഹോദരന്‍ എംകെ അബ്ദുള്ള അന്തരിച്ചു

JAIHIND TV DUBAI BUREAU
Friday, November 26, 2021

യുഎഇയിലെ ആദ്യകാല വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപകനുമായ തൃശൂര്‍ നാട്ടികയിലെ മുസലിയാം വീട്ടില്‍ കുഞ്ഞാമു അബ്ദുള്ള (എംകെ അബ്ദുള്ള,  84 വയസ്) അന്തരിച്ചു. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കബറടക്കം നവംബര്‍ 27 ന് ശനിയാഴ്ച രാവിലെ 11.30ന് നാട്ടിക ജുമാ മസ്ജിദില്‍ നടക്കും.

ഭാര്യ: ഖദീജ കുട്ടി. മക്കള്‍: സൗദ, ആസിഫ്, നസീമ, ഷാനവാസ്, ഡോ. മുംതാസ് എന്നിവരാണ്. മരുമക്കൾ : പിഎ അബ്ദുൾ ഗഫൂർ, പിഎം ഗഫൂർ, ഡോ. റിയാസ് ജമാലുദീൻ. സഹോദരങ്ങൾ: എംകെ മുഹമ്മദ്, ഡോ. എംകെ ഹംസ, പരേതരായ എംകെ അബ്ദുൽ ഖാദർ ഹാജി, എംകെ അബു, എംകെ അബ്ദുൽ റഹ്‌മാൻ, ഡോ. എം കെ ഇബ്രാഹിം. പ്രമുഖ വ്യവസായി എംഎ യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ്.