ദുബായ് വേള്‍ഡ് എക്‌സ്‌പോയിലേക്ക് മെട്രോ: മണിക്കൂറില്‍ 46,000 പേര്‍ക്ക് യാത്ര ചെയ്യാം; പുലര്‍ച്ചെ മുതല്‍ ട്രെയിന്‍ സര്‍വീസ്

JAIHIND TV DUBAI BUREAU
Friday, October 1, 2021

ദുബായ് : വേള്‍ഡ് എക്‌സ്‌പോയിലേക്ക് സന്ദര്‍ശകര്‍ക്ക് മെട്രോ വഴി എത്തിച്ചേരാന്‍ ആര്‍ടിഎ വിപുല ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനായി ചുവപ്പ്, പച്ച മെട്രോ പാതകളിലൂടെ തിരക്കുള്ള സമയങ്ങളില്‍ 2.38 മിനിറ്റ് ഇടവേളയില്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

ശനി, ബുധന്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5 മുതല്‍ രാത്രി 1.15 വരെ സര്‍വീസ് ഉണ്ടാകും. വ്യാഴാഴ്ച, പുലര്‍ച്ചെ 5 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 2.25 വരെയും വെള്ളി രാവിലെ 8 മുതല്‍ രാത്രി 1.15വരെയുമാണ് സര്‍വീസ്. ജബല്‍അലി മെട്രോ സ്റ്റേഷനില്‍ നിന്ന് എക്‌സ്‌പോ സ്റ്റേഷനിലേക്ക് 15 കിലോമീറ്ററാണുള്ളത്. ഇരുദിശകളിലേക്കും മണിക്കൂറില്‍ 46,000 പേര്‍ക്ക് യാത്ര ചെയ്യാനാകുമെന്നും അധികൃതര്‍ അറിയിച്ചു.