മോദിയെ ട്രോളുന്ന പുതിയ മെമ്മറി ഗെയിം… ‘കറപ്റ്റ് മോദി’

Jaihind Webdesk
Friday, December 14, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ തുറന്നു കാണിച്ച്‌ കോണ്‍ഗ്രസിന്‍റെ പുതിയ ഓണ്‍ലൈന്‍ ഗെയിം. കറപ്റ്റ് മോദി എന്ന് പേരായ ഈ ഗെയിം മോദിയുടെ പേരിലുള്ള ഏറ്റവും ചര്‍ച്ചയായ 12 അഴിമതിയാണ് ചര്‍ച്ച ചെയ്യുന്നത്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗെയിം പുറത്തു വിട്ടത്.

കറപ്റ്റ് മോദി ഡോട്ട് കോം (https://www.corruptmodi.com) എന്ന വെബ്സൈറ്റ് ആണ് ഈ ഗെയിം രൂപകല്‍പന ചെയ്തിരിക്കുന്നത്.

https://www.corruptmodi.com/match/ എന്ന URL ല്‍ ഗെയിം കളിക്കാം. 24 കാര്‍ഡുകളിലായി മോദിയുടെ പേരിലുള്ള 12 അഴിമതി ആരോപണങ്ങള്‍. ഒരു അഴിമതിയുടെ പേര് രണ്ടു കാര്‍ഡുകളില്‍ ഉണ്ടാവും. മറഞ്ഞിരിക്കുന്ന ഓരോ കാര്‍ഡിലും ക്ലിക്ക് ചെയ്യുമ്പോള്‍ ഓരോ അഴിമതി തെളിയും. അതേ അഴിമതി ഉള്ള കാര്‍ഡ് തന്നെ കണ്ടെത്തി ക്ലിക്ക് ചെയ്യുക. കാര്‍ഡുകള്‍ പരസ്പരം മാച്ച് ആക്കുന്നതാണ് ഗെയിം.

എല്ലാ കാര്‍ഡുകളും മാച്ച് ആകുന്നതോടെ, ഗെയിം പൂര്‍ത്തിയായി എന്ന സന്ദേശം സ്ക്രീനില്‍ എത്തും.