ബാങ്ക് ഓഫ് ബറോഡയില്‍ മുപ്പത് വര്‍ഷത്തിലേറെ ഉദ്യോഗസ്ഥനായിരുന്ന മലയാളി എം.സി. ചെറിയാന്‍ വിരമിച്ചു

Jaihind News Bureau
Saturday, December 5, 2020

ദുബായ് : ദുബായിലെ ബാങ്ക് ഓഫ് ബറോഡയില്‍, മുപ്പത് വര്‍ഷത്തിലേറെ ഉദ്യോഗസ്ഥനായിരുന്ന തിരുവല്ല സ്വദേശി, മാലിയില്‍ വീട്ടില്‍ എം.സി. ചെറിയാന്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. ബാങ്ക് ജീവനക്കാര്‍ , ചെറിയാന് ഊഷ്മള യാത്രയയപ്പ് നല്‍കി. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി അനന്തരാമന്‍, ഡപ്യൂട്ടി സി ഇ ഒ ഗായത്രി, ബ്രാഞ്ച് മാനേജര്‍ റാം മോഹന്‍, ഓപ്പറേഷന്‍ മാനേജര്‍ സുധീഷ് ജയ്ന്‍ ഉള്‍പ്പടെയുള്ളവര്‍ യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചു.

മാനേജര്‍മാരായ ചിത്ര ചന്ദ്ര ആര്യ, ജിതിന്‍ ജോര്‍ജ്, രാമു എന്നിവരും  ബൈജു നായര്‍, സുചിത്ര, മധു സി. പിള്ള, മാര്‍ക്കോസ് കുര്യാക്കോസ്, പ്രദീപ് കുമാര്‍, ഹീന ശര്‍മ എന്നിവരും പ്രസംഗിച്ചു. ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഫിനാന്‍സ് വകുപ്പില്‍ ജോലി ചെയ്യുന്ന എലിസബത്താണ് ചെറിയാന്‍റെ ഭാര്യ. ഏക മകള്‍ ആഷ്‌ലിന്‍ അമേരിക്കയിലാണ്. യാത്രയയപ്പ് യോഗത്തില്‍ ചെറിയാന്‍ മറുപടി പ്രസംഗം നടത്തി.