അജ്മാനിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; താമസക്കാരില്‍ നിരവധി പേര്‍ മലയാളികള്‍

JAIHIND TV DUBAI BUREAU
Friday, February 17, 2023

ദുബായ്: യുഎഇയിലെ അജ്മാന്‍ റാഷിദിയയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. തീയണക്കാന്‍ ശ്രമം തുടരുന്നു. താമസക്കാരില്‍ നിരവധി മലയാളികളുമുണ്ട്.

25 നില കെട്ടിടമായ പേള്‍ ടവര്‍ ബി അഞ്ചിലാണ് അഗ്‌നിബാധ. മലയാളികള്‍ അടക്കം നൂറുകണക്കിന് കുടുംബാംഗങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്. താമസക്കാരെ ഒഴിപ്പിച്ച് വരുന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഞങ്ങളുടെ ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.