യുഎഇയിൽ ഇനി ചില പൊതുസ്ഥലങ്ങളിൽ മാസ്ക് വേണ്ടെന്ന് നിയമം

JAIHIND TV DUBAI BUREAU
Wednesday, September 22, 2021

ദുബായ് : യുഎഇ മാസ്ക് ധരിക്കൽ നിയമത്തിൽ ഇളവ് വരുത്തി. ഇനി മുതൽ ബീച്ചുകളിൽ മാസ്ക് വേണ്ട.സ്വിമ്മിംഗ് പൂളുകളിൽ ഇറങ്ങുന്നവർക്കും പാർക്കുകളിൽ വ്യായാമം ചെയ്യുന്നവർക്കും മാസ്ക് ആവശ്യമില്ല. ഒരേ കുടുംബത്തിൽ നിന്നുള്ളവർ കാറിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് നിർബന്ധമല്ലെന്ന് അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കി.