മാസ്കും സാനിറ്റൈസറും വീണ്ടും തിരിച്ചെത്തുന്നു; കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയേക്കും

Jaihind Webdesk
Thursday, December 22, 2022

ന്യൂഡല്‍ഹി: കോവിഡ്  മഹാമാരിയെ നേരിടാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.  ജനങ്ങള്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുമെന്നും  കേന്ദ്ര ആരോഗ്യമന്ത്രി ലോക് സഭയില്‍ പറഞ്ഞു. കോവിഡ് വേരിയന്‍റുകളിൽ സൂക്ഷ്മമായ നിരീക്ഷണം നടത്തുകയും ആഗോള കോവിഡ് സാഹചര്യം ഞങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് വളരെ സജീവമാണെന്നും ആരോഗ്യമന്ത്രി   അറിയിച്ചു.

ക്രിസ്തുമസിന്‍റെയും പുതുവർഷത്തിന്‍റെയും പശ്ചാത്തലത്തിൽ,  മുൻകരുതൽ ഡോസുകൾക്കായി അവബോധം വർദ്ധിപ്പിക്കണം.  ആളുകൾ മാസ്ക് ധരിക്കുന്നുവെന്നും സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കണമെന്നും സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇതുവരെ 220 കോടി കോവിഡ് വാക്‌സിൻ ഷോട്ടുകൾ നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകത്ത് കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ഇന്ത്യയിൽ കേസുകൾ കുറയുകയാണ്. ലോകത്ത് വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ  കാണുന്നുണ്ടെന്നും അതുകൊണ്ട്  രാജ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർക്കിടയിൽ  റാൻഡം ആർടി-പിസിആർ സാമ്പിളിംഗ് ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ