സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി; പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കണം

Jaihind Webdesk
Monday, January 16, 2023

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്‍റെ വിജ്ഞാപനം. ജോലി സ്ഥലത്തും എല്ലാ വാഹനങ്ങളിലെ യാത്രകളിലും ഗതാഗത സമയത്തും മാസ്ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സാമൂഹിക അകലം പാലിക്കണമെന്നും സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ ഉപഭോക്താക്കൾക്ക് കൈ ശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നൽകണമെന്നും  ഒരു മാസത്തേക്ക് പുറപ്പെടുവിപ്പിച്ച ഉത്തരവില്‍ പറയുന്നു.

കൊവിഡിന്‍റെ പുതിയ വകഭേദം ചൈനയില്‍ കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിലവില്‍ കേരളത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.