മാസപ്പടി: മാത്യു കുഴല്‍നാടന്‍റെ ഹർജിയില്‍ വിധി ഇന്ന്; മുഖ്യമന്ത്രിക്കും മകള്‍ക്കും നിർണ്ണായകം

Jaihind Webdesk
Friday, April 12, 2024

 

തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഹർജിയിലെ കോടതി നിലപാട് മുഖ്യമന്ത്രിക്കും മകൾക്കും ഏറെ നിർണ്ണായകമാണ്.

ധാതുമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും, പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്‍റെ ഹർജി. ഇത് കോടതി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യണമെന്നാണ് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോൾ മാത്യു കുഴൽ നാടൻ കോടതിയിൽ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർ ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. എന്നാൽ ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ തീരുമാനം വിജിലൻസിന്‍റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നും ഹർജി തള്ളണമെന്നുമാണ് വിജിലൻസിന്‍റെ ആവശ്യം.