വെഞ്ഞാറമൂട് കൊലപാതകം അന്വേഷിച്ചാല്‍ പല സിപിഎം നേതാക്കളും കുടുങ്ങും: വി.ഡി സതീശന്‍

Jaihind Webdesk
Thursday, March 10, 2022

കോഴിക്കോട് : വെഞ്ഞാറമൂട് കൊലപാതകത്തിൽ അന്വേഷണം നടത്തിയാൽ പല സിപിഎം നേതാക്കളും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊലപാതകത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് നേരത്തെ കോൺഗ്രസ് ചൂണ്ടിക്കാട്ടിയതാണ്. കേസ് ഒതുക്കിത്തീർക്കുന്നതിലും കോൺഗ്രസിലേക്ക് തിരിച്ചുവിട്ടതിലും സിപിഎമ്മിന് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.