മഞ്ജു വാര്യര്‍ക്ക് ഷൂട്ടിംഗിനിടെ പരിക്ക്

Jaihind Webdesk
Thursday, December 6, 2018

സിനിമാ ഷൂട്ടിങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. നെറ്റിയില്‍ പരിക്കേറ്റ നടിയെ ഉടനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍റ് ജില്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് മഞ്ജുവിന് പരിക്കേറ്റത്. താരത്തിന് നിസാര പരിക്ക് മാത്രമേ ഉള്ളൂവെന്ന് പിന്നണിപ്രവര്‍ത്തകര്‍ പറഞ്ഞു. ഹരിപ്പാടാണ് ചിത്രീകരണം നടക്കുന്നത്.

സന്തോഷ് ശിവന്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രമാണ് ജാക്ക് ആന്‍റ് ജില്‍. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.