എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

Jaihind News Bureau
Saturday, December 7, 2019

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുൺ സുരേഷാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ നിന്നും പോലീസ് സപെഷ്യൽ സ്ക്വാഡിന്‍റെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലെത്തിയ 13 വയസുകാരിയെ വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. പെൺകുട്ടി ഫോൺ വിളിച്ചറിയച്ചതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ യുവാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

പ്രതി കോഴിക്കോടിന് കടക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ തൊടുപുഴ വരെ പോയെങ്കിലും കയ്യില്‍ പണമില്ലാത്തതിനാല്‍ സുഹൃത്തിന്‍റെ കൈയിൽ നിന്ന് പണം കടം വാങ്ങാനായി ഇയാൾ തിരിച്ച് കാഞ്ഞിരപ്പള്ളിക്ക് വരുകയായിരുന്നു. സുഹൃത്തിനോട് പെൺകുട്ടിയെ തല്ലിയെന്നാണ് ധരിപ്പിച്ചിരുന്നത്. പീഡിപ്പിച്ച വിവരം പറഞ്ഞിരുന്നില്ല. പണം വാങ്ങാനെത്തിയ ഇയാളെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടർന്ന് പോലീസ് ആനക്കല്ലിലെ സുഹൃത്തിന്‍റെ വീട്ടിനു സമീപത്തുനിന്നുമാണ് പിടികൂടിയത്.

ഇയാള്‍ക്കെതിരെ പോക്സോ, 376 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

teevandi enkile ennodu para