പിണറായി സർക്കാരിന്‍റെ  നികുതി കൊള്ളയ്ക്കും പോലീസ് ഭീകരതയ്ക്കും എതിരെ മഹിള കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്

Jaihind Webdesk
Thursday, March 9, 2023

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ  നികുതി കൊള്ളക്കും പോലീസ് ഭീകരതക്കുമെതിരെ മഹിള കോൺഗ്രസ് വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി അറിയിച്ചു.
മാർച്ച് കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും.
സ്ത്രീ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന പ്രതിരോധ ജാഥയിൽ നിന്ന് വനിത അംഗമായ സി.എസ് സുജാത ഇറങ്ങി പോരണം . ഗോവിന്ദൻ മാഷിനും ഇ.പി. ജയരാജനും സമനില തെറ്റിയിരിക്കുകയാണെന്ന് ജെബി മേത്തർ പറഞ്ഞു.