പൗരത്വ നിയമ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ലതികാ സുഭാഷ്

Jaihind News Bureau
Thursday, December 19, 2019

പൗരത്വ നിയമ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. കോഴിക്കോട് ജില്ലാ മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇൻകം ടാക്സ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്തിന് അപമാനകരമാണ് ദേദഗതി ബിൽ എന്നും, ഇതിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു. തുടർന്ന് ബില്ലിന്‍റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് ഉഷാദേവി ടീച്ചർ അധ്യക്ഷത വഹിച്ചു.