അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലുലു ജീവനക്കാരന് 30 കോടി സമ്മാനം

JAIHIND TV DUBAI BUREAU
Wednesday, August 4, 2021

 

അബുദാബി : ബിഗ് ടിക്കറ്റിന്‍റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) ഇന്ത്യക്കാരന്. സനൂപ് സുനിലാണ് 30 കോടി രൂപ നേടിയത്. 183947 എന്ന ടിക്കറ്റ് നമ്പരാണ് സനൂപിനെ കോടീശ്വരനാക്കിയത്. ജൂലൈ 13നാണ് സനൂപ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ലുലു ഗ്രൂപ്പിന് കീഴിലെ ഗൾഫിലെ 20 സഹപ്രവർത്തകർ ചേർന്ന് സനൂപിന്‍റെ പേരിൽ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.