ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിൻ്റെ പിറന്നാളാഘോഷം; ആഘോഷം നടന്നത് സപ്ലൈകോയുടെ പായ്ക്കിങ്ങ് കേന്ദ്രത്തിൽ, പങ്കെടുത്തത് ഇരുപതിലേറെപേര്‍ | VIDEO

Jaihind News Bureau
Friday, May 15, 2020

 

പാലക്കാട് കുമരംപുത്തൂരിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി എഐഎസ്എഫ് നേതാവിൻ്റെ പിറന്നാളാഘോഷം. എഐഎസ്എഫ് ജില്ലാ പ്രസിഡൻ്റ്  പ്രശോഭ് മണ്ണാർക്കാടിൻ്റെ പിറന്നാളാഘോഷമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നത്.  സപ്ലൈക്കോയുടെ പായ്ക്കിങ്ങ് കേന്ദ്രത്തിൽ വച്ചു നടന്ന ആഘോഷത്തില്‍ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഇരുപതോളം പേര്‍ പങ്കെടുത്തു. ഇവരില്‍ സിപിഐ നേതാക്കളും വാര്‍ഡ് മെമ്പറും ഉള്‍പ്പെടുന്നു.