എൻ കെ പ്രേമചന്ദ്രൻ എംപി നയിക്കുന്ന ലോംഗ് മാർച്ച് ഇന്ന് കൊല്ലത്ത്

Jaihind News Bureau
Thursday, January 23, 2020

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ ജ്വാല ഉയർത്തി എൻ കെ പ്രേമചന്ദ്രൻ എംപി നയിക്കുന്ന ലോംഗ് മാർച്ച് ഇന്ന് കൊല്ലത്ത് നടക്കും. പ്രശസ്ത സാംസ്‌കാരിക സാഹിത്യ നായകൻ ജോർജ് ഓണക്കൂർ മാർച്ച് ഉദ്ഘാടനം ചെയ്യും.

ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ.കെ പ്രേമചന്ദ്രൻ എംപി നയിക്കുന്ന മതേതര സംരക്ഷണ മാർച്ച് നടക്കുന്നത്. കൊല്ലം ജില്ലയിലെ കൊട്ടിയം സിത്താര ജംഗ്ഷനിൽ വൈകുന്നേരം നാലുമണിക്ക് പ്രശസ്ത സാഹിത്യ സാംസ്‌കാരിക നായകനായ ഡോക്ടർ ജോർജ് ഓണക്കൂർ മാർച്ച് ഉദ്ഘാടനം ചെയ്യും. മതേതരത്വം എന്ന ഭാരത പൈതൃകത്തെ മതപരമായ വിഭാഗീയത സൃഷ്ടിച്ച് തകർക്കുന്ന ബിജെപി ഗവൺമെൻറ് നെതിരെ ഉള്ള ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം മാർച്ചിൽ ഉയരുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു

കൊട്ടിയം സിത്താര ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ദേശീയ പാതയിലൂടെ സഞ്ചരിച്ച് കൊല്ലം ചിന്നക്കടയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം സിഎസ്‌ഐ ബിഷപ്പും ക്രിസ്ത്യൻ ചർച്ച ചെയർമാനുമായ ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്യും