സെമിഫൈനലില്‍ തോറ്റ മോദിയും വിജയിച്ച രാഹുലും തമ്മിലുള്ള മത്സരമാണ് ലോക്സഭാ തിരഞ്ഞെടുപ്പ്: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Thursday, January 3, 2019

റഫാല്‍ യുദ്ധവിമാന അഴിമതി മറയ്ക്കാന്‍ ഇല്ലാത്ത ഹെലികോപ്റ്റര്‍ കഥകള്‍ സൃഷ്ടിക്കുന്നു

ഷാര്‍ജ : സെമിഫൈനലില്‍ തോറ്റ മോദിയും, വിജയിച്ച രാഹുല്‍ ഗാന്ധിയും തമ്മിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനലില്‍ മത്സരിക്കാന്‍ പോകുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു കേന്ദ്രമന്ത്രി പോലും അല്ലാതിരുന്ന , രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും , ഇല്ലാത്ത ഹെലികോപ്ടര്‍ കഥകള്‍ പറഞ്ഞ് , മോദിയും ബി ജെ പിയും ഭീഷണിപ്പെടുത്തുകയാണ്. ഇത് കോടികളുടെ റഫാല്‍ യുദ്ധവിമാന അഴിമതി മറച്ചു വെയ്ക്കാന്‍ വേണ്ടിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദുബായില്‍ രാഹുല്‍ ഗാന്ധിയ്ക്കായി ഒരുക്കുന്ന കൂറ്റന്‍ പൊതുസമ്മേളനത്തിന്റെ മുന്നോടിയായി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കിയ സ്വീകരണത്തിലാണ്, നരേന്ദ്രമോദിയെ അക്കമിട്ട് വിമര്‍ശിച്ചുള്ള ഈ പ്രസംഗം. ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരിയില്‍ അധ്യക്ഷത വഹിച്ചു. എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.