ലോക്ഡൗണ്‍: പ്രതിസന്ധിയിലായ പ്രവാസി മലയാളികള്‍ക്ക് കൈതാങ്ങായി രമേശ് ചെന്നിത്തല; അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കി, നന്ദി പറഞ്ഞ് സംഘം| VIDEO STORY

Jaihind News Bureau
Sunday, April 12, 2020

ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഒരു സംഘം പ്രവാസിമലയാളികള്‍ക്ക് കൈത്താങ്ങായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഇരുപതോളം പേര്‍ക്കാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ തുണയായത്. ജോലി നഷ്ടമായതോടെ പണമില്ലാതെ മുറിക്കുള്ളില്‍ തന്നെ കഴിയുകയായിരുന്നു ഇവര്‍. ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിട്ടുതുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയ പ്രതിപക്ഷ നേതാവ് ഇവരുടെ ടെലിഫോണ്‍ നമ്പറും വാങ്ങിയിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഉസ്മാന്‍ എന്ന വ്യക്തി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കുകയായിരുന്നു.