ലോക്ഡൗണ്‍: രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ എത്തിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ; ആദ്യഘട്ട വിതരണം തുടങ്ങി

Jaihind News Bureau
Wednesday, April 8, 2020

പാലക്കാട്: ലോക്ഡൗണ്‍ കാലത്ത് മരുന്നുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. മണ്ഡലത്തിലെ അഞ്ഞൂറോളം പേര്‍ക്ക് ആദ്യഘട്ടത്തില്‍ മരുന്നുകള്‍ വിതരണം ചെയ്തു തുടങ്ങി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ അറിയിച്ചാല്‍ മരുന്ന് എത്തിച്ചുനല്‍കുമെന്ന എംഎല്‍എയുടെ അറിയിപ്പിനെ തുടര്‍ന്ന് ഇതിനോടകം അഞ്ഞൂറിലേറെപ്പേര്‍ സഹായം തേടിയിരുന്നു. മരുന്നിന് രോഗികളില്‍ നിന്ന് പണം ഈടാക്കതെ വീടുകളില്‍ നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ കൃത്യമായ രേഖകള്‍ കാണിക്കണമെന്ന് മാത്രം.