നഗ്നത കാണുന്ന ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്; കായംകുളം സിപിഎമ്മിലും നഗ്നദൃശ്യ വിവാദം

Jaihind Webdesk
Friday, May 5, 2023

ആലപ്പുഴ: കായംകുളം സിപിഎമ്മിലും നഗ്നദൃശ്യ വിവാദം. വിഡിയോ കോളില്‍ യുവതിയുടെ നഗ്നത കാണുന്ന എല്‍സി അംഗത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കായംകുളത്തെ സിപിഎം സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ ചിത്രം പ്രചരിക്കുകയാണ്.സിപിഎമ്മിന്‍റെ പോഷക സംഘടനയായ ബാലസംഘം വേനൽത്തുമ്പി എന്ന പേരില്‍ നടത്തുന്ന കലാജാഥയുടെ കൺവീനര്‍ കൂടിയാണ് വിവാദത്തില്‍ ഉള്‍പ്പെട്ട നേതാവ്. ഈ നേതാവിനെ കുട്ടികളുടെ കലാജാഥയുടെ ചുമതലക്കാരനാക്കിയതിലും പ്രതിഷേധം ശക്തമാവുകയാണ്.

കായംകുളത്തിന്‍റെ വിപ്ലവമെന്ന ഫേസ്ബുക്ക് പേജിലാണ് നഗ്നദൃശ്യം കാണുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന പരാതി ഉയര്‍ന്നത്. “ കായംകുളത്തെ പാര്‍ട്ടിയിലെ ആഭാസന്മാരെ കണ്ടെത്താന്‍ നേതാക്കള്‍ക്ക് പറ്റുന്നില്ലെങ്കില്‍ ഞങ്ങള്‍ തെളിവ് സഹിതം കാണിച്ചു തരാം. നടപടി എടുക്കാന്‍ നിങ്ങള്‍ക്ക് നട്ടെല്ലുണ്ടോ? താഴെ കാണുന്ന ചിത്രത്തില്‍ വീഡിയോ കാളില്‍ കൂടി നഗ്‌നത ആസ്വദിക്കുന്നതും അത് വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്യുന്നത് സിപിഐഎം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം ബിനു ജി ധരന്‍. ഇന്‍സെറ്റില്‍ ആ ‘സഖാവിനെ?? ‘ കാണാം. ഇവനെയാണ് കുട്ടികളുടെ വേനല്‍ തുമ്പി കലാജാഥയുടെ പുതുപ്പള്ളിയിലെ കണ്‍വീനര്‍ ആക്കിയിരിക്കുന്നത്. കൊള്ളാം അല്ലേ?
ഞങ്ങള്‍ പുതുപ്പള്ളിയിലെ പാര്‍ട്ടിയെപറ്റി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്.കള്ളിലും പെണ്ണിലും നിറഞ്ഞു നില്‍ക്കുന്ന പാര്‍ട്ടിയായി അത് അധഃപതിച്ചു. ഒരു കമ്പില്‍ സാരി ചുറ്റി വെച്ചാല്‍ അതില്‍ തൂങ്ങി നില്‍ക്കുന്ന കുറേ ആഭാസന്മാര്‍ ആണ് പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയെ നിയന്ത്രിക്കുന്നത്.” എന്നാണ് ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നത്.

വിഭാഗീയത പരിഹരിക്കാനാവാതെ സിപിഎം ജില്ല നേതൃത്വം നട്ടംതിരിയുമ്പോഴാണ് പുതിയ വിവാദം. സിപിഎമ്മിന്‍റെ തന്നെ ഗ്രൂപ്പുകളില്‍ നേതൃത്വത്തെ വെല്ലുവിളിച്ചാണ്  പുത്തന്‍ പ്രശ്നങ്ങള്‍. തുടരെ തുടരെ നടക്കുന്ന വിവാദ പ്രശ്നങ്ങളില്‍ നേതൃത്വം കണ്ണടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലാണ്   ആലപ്പുഴ  ജില്ല സിപിഎം. ആലപ്പുഴയിൽ ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ നേരത്തെ വിവാദമായിരുന്നു.