യുഎഇയില്‍ വെള്ളിയാഴ്ച നേരിയ ഭൂചലനം : അനുഭവപ്പെട്ടത് ഫുജൈറ തീരങ്ങളില്‍ ; ആളപായമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Jaihind News Bureau
Friday, September 4, 2020

ദുബായ് : യുഎഇയില്‍ വെള്ളിയാഴ്ച രാവിലെ നേരിയ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി . യുഎഇയിലെ വടക്കന്‍ നഗരമായ ഫുജൈറ തീരങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാവിലെ 6.8 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അപകടമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സമീപവാസികള്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

teevandi enkile ennodu para