നസിറുദ്ദീന്‍ കൊലക്കേസ് : ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം

Jaihind Webdesk
Friday, November 30, 2018

Naseeruddeen-Murder-case

യൂത്ത്‌ലീഗ് പ്രവര്‍ത്തകൻ വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കേണ്ടി വരും. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് സി സുരേഷ് കുമാറാണ് വിധി പറഞ്ഞത്.

എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍ ഒന്നാം പ്രതിയും, കൊല്ലിയില്‍ അന്ത്രു രണ്ടാം പ്രതിയുമാണ്. കേസില്‍ ആകെ ഏഴ് പ്രതികളാണുണ്ടായിരുന്നത്. ബാക്കിയുള്ള 5 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടിരുന്നു. 2016 ജുലൈ 15 നാണ് കേസിനാസ്പദമായ സംഭവം.[yop_poll id=2]