ലൈഫ് മിഷന്‍ അഴിമതി: മൊഴി നല്‍കാനായി സ്വപ്‌നാ സുരേഷ് സിബിഐ കൊച്ചി ഓഫീസില്‍ ഹാജരായി

Jaihind Webdesk
Tuesday, October 4, 2022

 

കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് സിബിഐ കൊച്ചി ഓഫീസില്‍ ഹാജരായി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐക്ക് മൊഴി നല്‍കാനാണ് സ്വപ്‌ന ഹാജരായത്. കേസില്‍ ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തുന്നത്.

യുഎഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്‍റെ ലംഘനം നടന്നെന്നാണ് കേസില്‍ ആരോപണം ഉയരുന്നത്. ഇന്നലെ ഹാജരാകണമെന്ന് സ്വപ്‌നാ സുരേഷിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങള്‍ അറിയിച്ച്‌ ഇന്ന് ഹാജരാകുകയായിരുന്നു.