തിരുവനന്തപുരം: നഗരസഭയിലെ നിയമനക്കത്ത് വിവാദത്തിൽ ആരോപണ വിധേയനായ പൊതുമരാമത്ത് ഡി.ആർ അനിൽ അധ്യക്ഷ സ്ഥാനം രാജിവച്ചു. മേയറുടെ വിവാദ കത്തിന് പിന്നാലെ എസ്എടി ആശുപത്രിയിലെ വിശ്രമ കേന്ദ്രങ്ങളിലെ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് അനിൽ തയ്യാറാക്കിയ കത്തും പുറത്തുവന്നിരുന്നു.കത്ത് തയ്യാറാക്കിയത് താനാണെന്ന് അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ഒരു കത്ത് എഴുതിയത് തെറ്റാണെന്ന് വിലയിരുത്തി DR അനിൽ ചെയർമാൻ സ്ഥനം രാജിവെക്കുമെന്ന് കഴിഞ്ഞ ദിവസംസമരം അവസാനിപ്പിക്കാൻ സർക്കാർ വിളിച്ച യോഗത്തിൽ മന്ത്രി മാർ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി ആർ അനിൽ ഇന്ന് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത്.