ഐ ഫോണ്‍ സമ്മാനമായി വാങ്ങിയിട്ടില്ല, നിയമ നടപടി സ്വീകരിക്കും ; അഴിമതികള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും രമേശ് ചെന്നിത്തല | Video

Jaihind News Bureau
Friday, October 2, 2020

തിരുവനന്തപുരം : തനിക്കെതിരെ നടക്കുന്നത് ചീപ്പായ പ്രചാരണങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ഫോണ്‍ സമ്മാനമായി വാങ്ങിയെന്ന പ്രചാരണം തീർത്തും അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരണം പ്രചാരണങ്ങള്‍ കൊണ്ട് തളർത്താനാവില്ലെന്നും സർക്കാരിന്‍റെ അഴിമതിക്കും തീവെട്ടിക്കൊള്ളയ്ക്കുമെതിരെ ഇനിയും ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍സുലേറ്റിന്‍റെ ചടങ്ങിലെ നറുക്കെടുപ്പിലെ വിജയികള്‍ക്ക് ഫോണ്‍ സമ്മാനിക്കുക മാത്രമാണ് ചെയ്തത്. യു.എ.ഇ ദിനവുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലേക്കുള്ള ക്ഷണപ്രകാരമാണ് ആ ചടങ്ങില്‍ സംബന്ധിച്ചത്. സി.പി.എം സൈബർ ഗുണ്ടകള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ തളരില്ലെന്നും സർക്കാരിനെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ കോണ്‍സുലേറ്റ് അധികൃതരില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.