‘സില്‍വർലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകാന്‍ തയാർ; നേതാക്കള്‍ നേരിട്ട് സമരത്തിനിറങ്ങും’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, March 21, 2022

തിരുവവന്തപുരം: സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതെറിഞ്ഞ് ജയിലിൽ പോകാൻ തയാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാധാരണക്കാരെ ജയിലിൽ പോകാൻ അനുവദിക്കില്ല. പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയുണ്ടെന്നും അദ്ദേഹം
ആരോപിച്ചു.

യുഡിഎഫ് ജനകീയ സദസുകളുമായി മുന്നോട്ട് പോകും. സമരം ചെയ്യുന്ന ജനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിനാൽ ഇനി നേതാക്കൾ തന്നെ നേരിട്ട് സമരത്തിന് ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേരളത്തിന്‍റെ സമരചരിത്രത്തില്‍  ഐതിഹാസിക സംഭവമായി ഇത് മാറുമെന്നും വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.