ലീഡറുടെ ദീപ്ത സ്മരണയില്‍… പുഷ്പാർച്ചനയും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു

Jaihind Webdesk
Wednesday, July 5, 2023

 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തിന്‍റെ ദീപ്ത സ്മരണകൾ
ഉണർത്തി കെപിസിസി ആസ്ഥാനത്തും മ്യൂസിയത്തിന് സമീപത്തെ കെ കരുണാകരൻ പ്രതിമയിലും നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

മുൻ മുഖ്യമന്ത്രി ലീഡര്‍ കെ കരുണാകരന്‍റെ 106-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്‍റെ സ്മരണകൾക്ക് മുന്നിൽ നേതാക്കള്‍ പ്രണാമം അർപ്പിച്ചു. കെപിസിസി ആസ്ഥാനത്ത് നേതാക്കളും പാർട്ടി പ്രവർത്തകരും രാവിലെ
പുഷ്പാർച്ചന നടത്തി. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, എംഎം ഹസൻ, കെ മുരളീധരൻ എംപി തുടങ്ങിയ നേതാക്കളും പാർട്ടി പ്രവർത്തകരും ലീഡർക്ക് പ്രണാമം അർപ്പിച്ചു.

 

 

ലീഡറുടെ ദീപ്തമായ സ്മാരണകൾ ഉയർത്തി രാവിലെ മ്യൂസിയം വളപ്പിലെ കെ കരുണാകരൻ പ്രതിമയ്ക്ക് മുന്നിലും നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വി.എം സുധീരൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ എംപി, പാലോട് രവി, എൻ ശക്തൻ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു. ലീഡറുടെ ഓർമകൾ പുതുക്കി തലസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി.