തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരന്‍റെ സ്മരണയ്ക്കായി തലസ്ഥാനത്തൊരുങ്ങുന്ന ബഹുനില സ്മാരക മന്ദിരത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നന്ദാവനം എ ആർ ക്യാമ്പിന് സമീപം നിർമ്മിക്കുന്ന മന്ദിരത്തിന്‍റെ നിർമ്മാണോദ്ഘാടനം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർവ്വഹിച്ചു.
നന്ദാവനം എ.ആര്‍ ക്യാമ്പിന് സമീപത്ത് 13 നിലകളിലായി ഒരു ലക്ഷം ചതുരശ്ര അടിയിലാണ് കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല സ്വപ്നമായ കരുണാകരൻ സെൻറർ ഉയരുന്നത്. ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 37 സെന്‍റ് സ്ഥലത്താണ്
കെ കരുണാകരൻ ഫൗണ്ടേഷന്‍ ലീഡർക്കുള്ള സ്മാരകം ഒരുക്കുന്നത്. പ്രൗഢഗംഭീരമായ ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സ്മാരക മന്ദിരത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് നെടുംതൂണായി നിന്ന മുഖ്യമന്ത്രിയും കരുത്തിന്‍റെ പ്രതീകമായി ഐക്യ ജനാധിപത്യ മുന്നണിയെ മാറ്റിയ നേതാവുമായിരുന്നു കെ കരുണാകരൻ എന്ന് ചടങ്ങിൽ അധ്യക്ഷത കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പറഞ്ഞു.
പഠനഗവേഷണ കേന്ദ്രം, ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, റഫറന്‍സ് ലൈബ്രറി, ചിത്രരചനാ കേന്ദ്രം, കാരുണ്യ ഹെല്‍പ് ഡെസ്‌ക്, ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയാണ് സ്മാരക മന്ദിരത്തിൽ വിഭാവ ചെയ്തിരിക്കുന്നത്. ഇതിന്‍റെ ത്രിഡി മോഡൽ പത്മജ വേണുഗോപാലിന് നൽകി എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രകാശനം ചെയ്തു
നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം പുറത്തിറക്കുന്ന കൂപ്പൺ വിതരണം ഡിസിസി പ്രസിഡന്‍റ് പാലോട് രവിയ്ക്കു നൽകി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്തു. സ്മാര മന്ദിരത്തിന്‍റെ ലോഗോ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ പ്രകാശനം ചെയ്തു.
കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ.മുരളീധരന്‍ എംപി ആമുഖ പ്രഭാഷണം നടത്തി.
18 മാസത്തിനുള്ളിൽ സമയബന്ധിതമായി ലീഡർ സ്മാരകം യാഥാർഥ്യമാക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കെപിസിസി ഭാരവാഹികളും നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ലീഡറുടെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു