ഒഐസിസി, ഇന്‍കാസ് അംഗത്വ വിതരണ പ്രചാരണത്തിന് കെപിസിസി ആസ്ഥാനത്ത് തുടക്കം

JAIHIND TV DUBAI BUREAU
Saturday, March 19, 2022

 

പ്രവാസ ലോകത്തെ കോണ്‍ഗ്രസ് സംഘടനകളായ ഒഐസിസി, ഇന്‍കാസ് എന്നിവയുടെ അംഗത്വ വിതരണ പ്രചാരണത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങ് പ്രസിഡന്‍റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളയും പങ്കെടുത്തു.

1000 രൂപയാണ് മെമ്പർഷിപ്പ് ഫീസ്. അംഗത്വ വിതരണ പ്രവര്‍ത്തനം വളരെ വേഗത്തില്‍ നടത്താന്‍ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് കുമ്പളത്ത് ശങ്കരപിള്ള പറഞ്ഞു. ഒഐസിസി യുഎസ്എ പ്രസിഡന്‍റ് ജയിംസ് കൂടല്‍ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം, എം മുരളി, ജോസഫ് വാഴക്കന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.