രാജമലയില്‍ മണ്ണിടിച്ചില്‍; നാല് പേർ മരിച്ചു, ഇരുപതോളം വീടുകള്‍ മണ്ണിനടിയിലെന്ന് റിപ്പോർട്ട്

Jaihind News Bureau
Friday, August 7, 2020

 

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ നാല് മരണം. നാല് പേരെ രക്ഷപ്പെടുത്തി.  ഇരുപതോളം വീടുകള്‍ മണ്ണിനടിയിലെന്നാണ് റിപ്പോർട്ട്. സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. നാല് ലയങ്ങളിലായി എണ്‍പതോളം പേരാണ് ഇവിടെ താമസിക്കുന്നത്.  2018ൽ പ്രളയത്തിൽ തകർന്ന പെരിയവര പാലം ഇതുവരെ പുനർനിർമിക്കാത്തത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാക്കുന്നു. റോഡില്ലാത്തതും വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.