സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച സ്ത്രീയെ വനിതാ കമ്മീഷൻ അധ്യക്ഷ അപമാനിച്ചതായി പരാതി

Jaihind News Bureau
Wednesday, April 8, 2020

തിരുവനനന്തപുരം: സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച സ്ത്രീയെ വനിതാ കമ്മീഷൻ അധ്യക്ഷ എം. സി ജോസഫൈൻ അപമാനിച്ചതായി പരാതി. ഭർത്താവ് മരിച്ചു ഒറ്റയ്ക്കു കഴിയുന്ന രോഗിയായ തനിക്ക് വാടക കൊടുക്കാൻ പോലും നിവൃത്തിയില്ല എന്നും സഹായിക്കണമെന്നും  അഭ്യർത്ഥിച്ച് തിരുവനനന്തപുരം പേരൂര്‍ക്കട സ്വദേശിനിയാണ് എം. സി ജോസഫൈനെ വിളിച്ചത്. എന്നാല്‍ സംസാരിക്കവെ നിങ്ങളെ ആരെങ്കിലും പീഡിപ്പിച്ചോ എന്നായിരുന്നു എം. സി ജോസഫൈന്‍റെ ചോദ്യമെന്ന് പരാതിക്കാരി പറയുന്നു. വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ കൂടാതെ  മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ മേയറേയും എം എൽ എ യും വരെ സമീപിച്ചിട്ടും ആരും സഹായിച്ചില്ല എന്നും പരാതിക്കാരി പറയുന്നു.