കെഎസ്‌യു സമരത്തിനിടെ പത്രഫോട്ടോഗ്രാഫര്‍ക്ക് പൊലീസ് മര്‍ദ്ദനം; KUWJ പ്രതിഷേധിച്ചു

Jaihind Webdesk
Saturday, December 8, 2018

KSU-protest-Secretariat

തിരുവനന്തപുരം: വീക്ഷണം സീനിയർ ഫോട്ടോഗ്രാഫർ ജിനിൽ കുമാറിനു നേരയുള്ള പോലീസ് അതിക്രമത്തിൽ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.  കെ എസ് യു പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് അദ്ദേഹത്തെ മർദിച്ചത്.

ഇത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു നേരെയുള്ള വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡിജിപിയോടെ ആവശ്യപ്പെട്ടു.