കൊവിഡ് 19 : കുവൈറ്റില്‍ 9 മരണം കൂടി

Jaihind News Bureau
Thursday, October 22, 2020

കുവൈറ്റില്‍ കൊവിഡ് മൂലം 9 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 730 ആയി. 889 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 1,19,420 ആയി. 798 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1,10,714 ആയി. 7976 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .