കൊവിഡ്-19 : കുവൈറ്റില്‍ ഇന്ന് 2 മരണം; 762 പുതിയ പോസിറ്റീവ് കേസുകള്‍

Jaihind News Bureau
Wednesday, July 8, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 2 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 379 ആയി. 762 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 52007 ആയി. പുതിയതായി 593 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 42108 ആയി. 9520 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .