കൊവിഡ്-19 : കുവൈറ്റില്‍ 4 മരണം കൂടി; 770 പുതിയ രോഗികള്‍

Jaihind News Bureau
Tuesday, July 28, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 4 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 442 ആയി. 770 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 65,149 ആയി. പുതിയതായി 624 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 55,681 ആയി. 9026 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.