കൊവിഡ് 19 : കുവൈറ്റില്‍ 3 മരണം കൂടി; 608 പേർക്ക് കൂടി രോഗബാധ; 696 പേർക്ക് രോഗമുക്തി

Jaihind News Bureau
Sunday, November 1, 2020

കുവൈറ്റില്‍ കൊവിഡ് മൂലം 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 782 ആയി. 608 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 1,26,534 ആയി. 696 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 117558 ആയി. 8,194 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .