കൊവിഡ്: കുവൈറ്റില്‍ ഒരു മരണം കൂടി; 674 പേർക്ക് പുതുതായി രോഗം; മരണസംഖ്യ 522 ആയി

Jaihind News Bureau
Thursday, August 27, 2020

 

കുവൈറ്റില്‍ കൊവിഡ് മൂലം 1 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 522 ആയി.  674 പേർക്ക് കൂടി  വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെ രോഗം ബാധിച്ചവരുടെ എണ്ണം 82945 ആയി.  616 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 74522 ആയി .  7901 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .