കുവൈത്ത് ഭരണാധികാരി അന്തരിച്ചു ; രാജ്യമെങ്ങും ദു:ഖാചരണം ; നഷ്ടമായത് ഇന്ത്യയുടെ ഉറ്റ സുഹൃത്ത്

Jaihind News Bureau
Tuesday, September 29, 2020

കുവൈത്ത് : കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌(91) അന്തരിച്ചു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്‌. ജൂലായ്‌ 17 നു കുവൈത്തിൽ വെച്ച്‌ അമീർ ശസ്ത്രക്രിയക്ക്‌ വിധേയനായിരുന്നു.ഇതിനു ശേഷം തുടർ ചികിൽസക്കായി യുഎസ്‌ വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ ജൂലായ്‌ 19 നാണു അദ്ദേഹത്തെ അമേരിക്കയിലേക്ക്‌ കൊണ്ടു പോയത്‌.
മൃതദേഹം ഉടൻ തന്നെ കുവൈത്തിലേക്ക്‌ എത്തിക്കും. കുവൈത്ത്‌ ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌. 2006 ജനുവരി 29 നു ആണ് അദ്ദേഹം അമീര്‍ ആയി ചുമതലയേറ്റത് .