വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും മറുപടി നല്‍കിയാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ചരിത്ര വിജയം നേടിയത്. ദ്വയാര്‍ത്ഥ പ്രയോഗവുമായി രമ്യയെ അധിക്ഷേപിച്ചായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രംഗത്തെത്തിയിരുന്നത്. ഇതിന് ഉഗ്രന്‍ മറുപടിയായായാണ് പി.കെ. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ താനും കുടുംബവും രമ്യ ഹരിദാസിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.
‘കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ ലോകസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും
അഭിനന്ദനങ്ങള്‍ രമ്യാ ഹരിദാസ്’ -ചിത്രത്തോടൊപ്പം കുഞ്ഞാലിക്കുട്ടി കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യ ഹരിദാസിനെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ ദ്വയാര്‍ത്ഥ പരാമര്‍ശം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെടുത്തിയത പാണക്കാട്ടേക്കാണ്.. പാണക്കാട് തങ്ങളെ കണ്ട് പിന്നെ ഓടിയത് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാനാണ്.. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പ്രസംഗം.
മലപ്പുറത്ത് 2,60,153 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിച്ചതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വൈറലാക്കിയിരിക്കുകയാണ്. ആലത്തൂരില്‍ 1,58,968 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യ ഹരിദാസ് നേടിയത്.