കുണ്ടറ പീഡനശ്രമം : അന്വേഷണത്തില്‍ വീഴ്ച്ചവരുത്തിയ സിഐക്ക് സ്ഥലം മാറ്റം

Wednesday, July 28, 2021


കൊല്ലം : കുണ്ടറ പീഡനശ്രമക്കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സി.ഐയെ സ്ഥലം മാറ്റി. കുണ്ടറ സി.ഐ എസ് ജയകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. കേസ് അന്വേഷണത്തില്‍ സിഐക്ക് വീഴ്ച പറ്റിയെന്ന ഡി.ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. യുവതി പരാതി നൽകി 24 ദിവസത്തിന് ശേഷം മൊഴി രേഖപ്പെടുത്തിയത് വിവാദമായിരുന്നു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.ഐയായ എസ്. മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സിഐ.

കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ റിപ്പോർട്ട് നൽകിയിരുന്നു.