ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ ആയി കുമാരി ഷെൽജയെ നിയമിച്ചു. അശോക് തൻവർ ആയിരുന്നു നിലവിലെ പി സി സി അദ്ധ്യക്ഷൻ. പുതിയ അദ്ധ്യക്ഷയ്ക്ക് പുറമെ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയെ നിയമസഭ കക്ഷി നേതാവായും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനായും നിയമിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടി ആയി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിയമനം.
The appointment of @kumari_selja ji as PCC President @INCHaryana is a matter of pride for us. The very special reason for me is that she is the only woman Pradesh President of @INCIndia
Thank you Sonia Gandhi ji. pic.twitter.com/zf0SqVQ7B8
— Sushmita Dev (@sushmitadevinc) September 4, 2019
വലിയ ഉത്തരവാദിത്തമാണ് ചുമലിലേയ്ക്ക് വന്നിരിക്കുന്നതെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും കുമാരി ഷെല്‍ജ പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്നും കുമാരി ഷെല്‍ജ കൂട്ടിച്ചേര്‍ത്തു.
LIVE: Congress Party Briefing by @kcvenugopalmp and Shri Ghulam Nabi Azad https://t.co/yxwNOsZ5Z7
— Congress Live (@INCIndiaLive) September 4, 2019