മന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെത്തിയില്ലെങ്കില്‍ 100 രൂപ പിഴ; ശബ്ദസന്ദേശം പുറത്ത്

Jaihind Webdesk
Saturday, March 11, 2023

 

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഭീഷണി. മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നിർബന്ധമായും പങ്കെടുക്കണമെന്ന് കുടുംബശ്രീ അംഗങ്ങളോട് പറയുന്ന ശബ്ദ സന്ദേശം പുറത്തായി. ആനാട് പഞ്ചായത്തിലെ സിപിഐ അംഗം എ.എസ് ഷീജയുടെ ഭീഷണി സന്ദേശമാണ് പുറത്തുവന്നത്.

ഞായറാഴ്ച വൈകിട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിൽ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്ന് നിർദേശിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം ഇട്ടത്. വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നാണ് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് അംഗത്തിന്‍റെ ഭീഷണി. മന്ത്രി ജി.ആര്‍ അനിലിന്‍റെ മണ്ഡലത്തിലാണ് പാലം ഉദ്ഘാടനം.