യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു പത്രിക തള്ളി; നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് വീണ്ടും എസ്.എഫ്.ഐക്ക് എതിരില്ലാതാക്കി

Jaihind Webdesk
Wednesday, September 18, 2019

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും എസ്.എഫ്.ഐക്ക് എതിരില്ലാത്ത വിജയം ഉറപ്പാക്കി ഇതര വിദ്യാര്‍ഥി യൂണിയനുകള്‍ നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളി. കെ.എസ്.യു നല്‍കിയ മുഴുവന്‍ പത്രികയും എ.ഐ.എസ്. എഫിന്റെ രണ്ടെണ്ണവുമാണ് തള്ളിയത്. ഒന്നാംവര്‍ഷ പി.ജി പ്രതിനിധി സ്ഥാനത്തേക്ക് എഐഎസ്എഫ് പത്രിക മാത്രം അംഗീകരിച്ചു. ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടര പതിറ്റാണ്ടിന് ശേഷം ആദ്യമായായിരുന്നു യൂണിവേഴ്‌സിറ്റി കോളജില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പത്രിക പൂരിപ്പിച്ചതില്‍ അപാകത എന്ന് ആരോപിച്ചാണ് തള്ളിയത്. എന്നാല്‍ വരണാധികാരി സ്വീകരിച്ച ശേഷം എസ്എഫ്‌ഐ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.