വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി കെ.എസ്.യു

Jaihind Webdesk
Wednesday, July 7, 2021

തിരുവനന്തപുരം : യൂണിവേഴ്സിറ്റി പരീക്ഷകൾ തുടങ്ങിയിട്ടും വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷൻ യഥാസമയം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു മാർ ഇവാനിയോസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കുമായി വാക്സിനേഷൻ ഡ്രൈവ് നടത്തി. 150 ഓളം പേർ വാക്സിനേഷന്‍ ക്യാമ്പില്‍ പങ്കെടുത്തു.

വെസ്റ്റ് ഫോർട്ടിലെ എസ്.പി ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്‌. നിർധന വിദ്യാർത്ഥികൾക്കുള്ള സൗജന്യ വാക്സിനേഷൻ എൻജിഒ സർവോദയ വിചാർ മണ്ഡൽ സ്പോൺസർ ചെയ്തു.

കൊവിഡ് പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഭയരഹിതമായി പരീക്ഷ എഴുതുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും അതാത് കോളേജ് ക്യാമ്പസിൽ വെച്ച് സൗജന്യ വാക്സിനേഷൻ ക്യാമ്പുകൾ നടത്തണമെന്ന് യൂണിറ്റ് പ്രസിഡന്‍റ് പൂജ ശ്യാം ആവശ്യപ്പെട്ടു. പൂജ ശ്യാമിന് പുറമെ ഭാരവാഹികളായ അബ്ദുള്ള, അർജുൻ, സിറിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സാൻജോസ്, നീബു തുടങ്ങിയവർ വാക്സിനേഷന്‍ ഡ്രൈവിന് നേതൃത്വം നൽകി.