സോഫ്റ്റ് വെയറിലെ പാകപ്പിഴ പരിഹരിച്ചു; കെഎസ്എഫ്ഇയിൽ ശമ്പളം വിതരണം ചെയ്തു

Jaihind Webdesk
Saturday, June 1, 2019

കെഎസ്എഫ്ഇയിൽ ശമ്പളം വിതരണം ചെയ്തു. ഇന്നലെ നൽകേണ്ടിയിരുന്ന പേ റോളുകൾ മുടങ്ങിയതോടെ സ്ഥാപനത്തിൽ ശമ്പളം വിതരണം ചെയ്യാനായിരുന്നില്ല. എന്നാൽ കെഎസ്എഫ്ഇ യിൽ ധനപരമായ ഞെരുക്കമില്ലെന്നും സോഫ്റ്റ് വെയറിലെ പാകപ്പിഴയാണ് ശമ്പളം വൈകാൻ കാരണമായതെന്നും കെഎസ്എഫ്ഇ അധികൃതർ അറിയിച്ചു. രാത്രി വൈകി പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഇന്ന് എല്ലാ ബ്രാഞ്ചുകളിലെയും ജീവനക്കാർക്ക് ശമ്പളം ലഭിക്കുമെന്നും സ്ഥാപന അധികൃതർ അറിയിച്ചു.[yop_poll id=2]