കട്ടപ്പനയില്‍ ലൈനിലെ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

Jaihind Webdesk
Monday, November 22, 2021

ഇടുക്കി : കട്ടപ്പനയിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കട്ടപ്പന വാഴവര നിർമ്മലാ സിറ്റി സ്വദേശി മണ്ണാത്തിക്കുളത്തിൽ ജേക്കബ് എന്ന് വിളിക്കുന്ന ബെന്നിയാണ് മരിച്ചത്.

വൈദ്യുതാഘാതമേറ്റ് ഇലക്ട്രിക് പോസ്റ്റിൽ അബോധാവസ്ഥയിലായിരുന്ന ബെന്നിയെ ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്.

ലൈൻ ഓഫ് ആക്കിയതിനു ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. ലൈനിൽ വൈദ്യുതിപ്രവാഹം എങ്ങനെയുണ്ടായി എന്ന കാര്യം വ്യക്തമല്ല. ജനറേറ്ററിൽ നിന്നുള്ള വൈദ്യുതി തിരിച്ചു പ്രവഹിച്ചതാകാമെന്നാണ് സംശയിക്കുന്നത്.