ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പുനഃസംഘടിപ്പിക്കാന്‍ കെപിസിസി നിർദേശം; സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

Jaihind Webdesk
Sunday, March 5, 2023

 

തിരുവനന്തപുരം: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കെപിസിസി പിരിച്ചുവിട്ടു. യൂണിറ്റുതലം മുതൽ സംസ്ഥാനതലം വരെ മെമ്പർഷിപ്പ് അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പുനഃസംഘടന പൂർത്തിയാക്കാന്‍ നിർദേശം നല്‍കി. ഇതിനായി ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്‍റെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മരിയാപുരം ശ്രീകുമാറിനെയും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയർമാന്‍ അഡ്വ. വി.എസ് ചന്ദ്രശേഖരനെയും ചുമതലപ്പെടുത്തി.